Kerala

പീഡന ഭയം ; മൂന്ന് വനിതാ അംഗങ്ങൾ ഡി വൈ എഫ് ഐയിൽ നിന്ന് രാജി വച്ചു

പത്തനംതിട്ട ; ഡി വൈ എഫ് ഐ യിൽ നിന്ന് മൂന്ന് വനിതാ അംഗങ്ങൾ രാജി വച്ചു . മാനസിക പീഡനം ഭയന്നാണ് രാജിയെന്നാണ് റിപ്പോർട്ട് . ഡി വൈ എഫ് ഐ യിലെ ചില പ്രവർത്തകർ അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി നൽകിയിരുന്നു .

പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളില്‍ ഉള്ളവരാണ് രാജിവച്ചത്. ഷൊർണൂർ എം എൽ എ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് അടുത്തിടെയാണ് സംഘടനയിൽ നിന്ന് രാജി വച്ചത് .

ശശിയ്ക്കെതിരെ പരാതി നൽകാനും മറ്റും തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി . മാത്രമല്ല വനിതാ നേതാവിനെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റുമാക്കിയിരുന്നു .

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close