കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണത്തിനു ശ്രമിച്ച രാജസ്ഥാന് സ്വദേശികള്‍ പിടിയില്‍. ആമീന്‍, റിയാസ് ഖാന് എന്നിവരാണ് പോലീസ് പിടിയിലായത്.
മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് രാജസ്ഥാന് സ്വദേശികളായ ഇരുവരും മോഷണത്തിനു ശ്രമിച്ചത്. മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.