സത്യമപ്രിയം

ഇതോ നമ്പര്‍ വണ്‍ കേരളം?

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനായിരുന്നു. ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയമാക്കി കേരളത്തെ പരിണമിപ്പിക്കാന്‍ അയ്യാ വൈകുണ്ഠസ്വാമിയും തൈക്കാട് അയ്യാ ഗുരുക്കളും ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും മുതല്‍ മാതാ അമൃതാനന്ദമയീദേവിയും സ്വാമി ചിദാനന്ദപുരിയും വരെയുള്ള യതിവര്യര്‍ അനവരതം പ്രവര്‍ത്തിച്ചു. പക്ഷേ, കേരളം നന്നായോ? നെഞ്ചില്‍ കൈവച്ച് മലയാളികള്‍ സ്വന്തം മനസ്സാക്ഷിയോട് ഈ ചോദ്യം ആവര്‍ത്തിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്ന് നമ്മള്‍ എത്തിനില്‍ക്കുന്നത്.

നൂറുശതമാനം സാക്ഷരത ഏറ്റവും കൂടുതല്‍ സ്ത്രീസാക്ഷരത വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സ്ത്രീവിദ്യഭ്യാസത്തിലും ഒന്നാമത്, ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള സംസ്ഥാനം, ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനം, നവോത്ഥാനമതിലും കേരളം ഒന്നാമതെന്ന പ്രചാരണവും പൊടിപൊടിക്കുമ്പോഴാണ് കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ മൂന്നു പെണ്‍കുട്ടികള്‍ ദാരുണമായി എരിഞ്ഞമര്‍ന്നത്. സ്ത്രീസുരക്ഷയ്ക്ക് പിങ്ക് പോലീസും ടോള്‍ഫ്രീ നമ്പറും ഡി വൈ എഫ് ഐയുടെ ജാഗ്രതാ സദസ്സും എന്തായിരുന്നു കേരളത്തില്‍ കുറെ ദിവസം പിണറായിയും കോടിയേരിയും പിന്നെ ഏറാന്‍മൂളികളായ സഖാക്കളും കൂടി പറഞ്ഞതും പ്രചരിപ്പിച്ചതും. 2019 ജൂണ്‍ 15 ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി, വെട്ടി പരിക്കേല്‍പ്പിച്ച്, തീവെച്ചു കൊന്നത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആയിരുന്നു. തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്ന് പറഞ്ഞതുപോലെ സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കുകയും സ്ത്രീപരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന, ചെയ്യേണ്ട ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീവെച്ചു കൊന്നതിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകുമ്പോഴാണ് തികച്ചും ആശാസ്യമല്ലാത്ത ചില കാര്യങ്ങള്‍ പുറത്തുവരുന്നത്. കായംകുളത്തിനടുത്ത് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ വള്ളിക്കുന്നം തെക്കേമുറി ഉപ്പന്‍ വിളയില്‍ സജീവന്റെ ഭാര്യയാണ്. അഞ്ചുവര്‍ഷം മുന്‍പാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനും ആലുവ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ കാക്കനാട് വാഴക്കാല സൗത്ത് നെയ്‌തേലില്‍ എന്‍ എ അജാസ് ആണ് സൗമ്യയെ കാറിടിച്ചു വീഴ്ത്തി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത്. ഈ സംഭവത്തിന് പിന്നില്‍ ഒരു ലൗജിഹാദ് ഉണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

കേരളാ പോലീസിലെ മുസ്ലീം ഭീകരവാദി ഗ്രൂപ്പായ പച്ചവെളിച്ചത്തില്‍ അംഗമായ അജാസിന് നേരത്തെ തന്നെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. സൗമ്യയുമായി സാമ്പത്തിക ഇടപാടുകളടക്കം നടത്തിയിരുന്ന അജാസ് കഴിഞ്ഞ കുറെക്കാലമായി വഴിവിട്ട ബന്ധത്തിനും സൗഹൃദത്തിനും ശ്രമിച്ചതിനെ തുടര്‍ന്ന് അജാസുമായുള്ള സൗഹൃദം ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ വീട്ടുകാരും ബന്ധുക്കളും പറയുന്നത്. അജാസ് സ്ഥിരമായി സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും ശല്യം സഹിക്കാതായപ്പോള്‍ അജാസിന്റെ ടെലിഫോണ്‍ നമ്പര്‍ കോള്‍ വരാത്തവിധം സ്വന്തം ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നുവത്രെ. ഈ കാര്യങ്ങളൊക്കെ വള്ളികുന്നം എസ് ഐയോട് അനൗപചാരികമായി പറഞ്ഞിരുന്നതായും സൗമ്യയുടെ അമ്മ കൊല്ലം ക്ലാപ്പന തണ്ടാശ്ശേരില്‍ ഇന്ദിര പറയുന്നു. ഫോണ്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് പലതവണ മറ്റു ഫോണുകളില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അജാസിന്റെ ശല്യത്തെ കുറിച്ച് ഏഴാംക്ലാസ്സുകാരനായ മകനോട് സൗമ്യ പറഞ്ഞിരുന്നുവത്രെ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് പോയിരുന്ന സൗമ്യ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ സ്‌കൂട്ടറില്‍ ഇറങ്ങിയപ്പോഴാണ് വഴിയില്‍ കാത്തു നിന്നിരുന്ന അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയത്. ജീവന്‍ രക്ഷിക്കാന്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ് സൗമ്യയെ പിന്നാലെ ഓടിച്ചെന്ന് വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. തുടര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് തീ വെച്ചത്. അജാസിനും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഭര്‍ത്താവ് ലിബിയയില്‍ ഉദ്യോഗസ്ഥനായ സജീവ് മൂന്നാഴ്ച മുന്‍പാണ് അവധി കഴിഞ്ഞ് മടങ്ങിയത്. ഭര്‍ത്താവിനെയും മക്കളായ ഋഷികേശ്, ആദികേശ്, ഋതിക എന്നിവരെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിച്ച് തന്നോടൊപ്പം വരണമെന്നായിരുന്നു അജാസിന്റെ ആവശ്യം. ഈ ആവശ്യം നിരാകരിച്ചതാണ് സൗമ്യയെ കൊല്ലാനുള്ള കാരണമെന്ന് പോലീസ് തന്നെ പറയുന്നു.

സൗമ്യയെ വധിക്കാന്‍ കരുതിക്കൂട്ടി തന്നെയാണ് അജാസ് എത്തിയത്. ഏതാണ്ട് അഞ്ചു മണിക്കൂറോളം കാത്തു നിന്നാണ് സൗമ്യയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയത്. സൗമ്യ പരീക്ഷയ്ക്ക് പോകുമെന്നും തിരിച്ചെത്തിയ ശേഷം ജോലിക്കു പോകുമെന്നും മനസ്സിലാക്കി തന്നെയാണ് അജാസ് കാത്തു നിന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ കുറെക്കാലമായി സൗമ്യയെ നിരന്തരം ഭീഷണിപ്പെടുത്തുകയും വീട്ടിലെത്തിപ്പോലും മര്‍ദ്ദിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് പരാതിപ്പെടാതെ ഇതൊക്കെ സഹിച്ചു എന്നുള്ള കാര്യം ദുരൂഹമാണ്. ഒരു ഇന്‍സ്‌ട്രെക്ടര്‍ എന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ സൗഹൃദവും സ്വാതന്ത്ര്യവും അജാസ് എടുക്കാന്‍ തുടങ്ങിയപ്പോഴാണ് അയാളുടെ ഫോണ്‍ ബ്ലോക്ക് ചെയ്തതും കോള്‍ എടുക്കാതായതുമെന്ന് വീട്ടുകാര്‍ പറയുന്നു. പക്ഷേ, ഇത്രയേറെ ഉപദ്രവമുണ്ടായിട്ടും എന്തുകൊണ്ട് വീട്ടുകാരും ഭര്‍ത്താവും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല? ആ വീഴ്ചയോ അല്ലെങ്കില്‍ അയാളോട് പൊറുക്കാന്‍ കാട്ടിയ സൗമനസ്യയോ ആണ് ഒരു പെണ്‍കുട്ടിയുടെ, അമ്മയുടെ ജീവന്‍ പൊലിയാന്‍ കാരണം.

ഇവിടെയാണ് ഏറ്റവും പ്രസക്തമായ ചോദ്യം ഉയരുന്നത്. ഇതാണോ നമ്പര്‍ വണ്‍ കേരളം? ഇതാണോ ഇടതുപക്ഷ മൂല്യങ്ങളില്‍ രാഷ്ട്രീയ ആരോഗ്യം നേടിയ നവോത്ഥാന കേരളം? എന്താണ് നമ്മുടെ കേരളത്തിന് പറ്റിയത്? മൂന്നു മക്കളുള്ള 34 വയസ്സുകാരിയായ അമ്മ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും സ്വന്തം ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അന്യ മതസ്ഥനായ പ്രായത്തില്‍ പോലും ഇളയ ഒരാളിന്റെ പ്രണയാഭ്യര്‍ത്ഥനയ്ക്ക് വഴങ്ങിയില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച ചുട്ടു കൊല്ലുന്ന ഭ്രാന്ത്; കാമഭ്രാന്താണോ മതഭ്രാന്താണോ എന്ന് തിരിച്ചറിയാനാകുന്നില്ല. ഈ മൂന്നു കുഞ്ഞുങ്ങളുടെ ചോദ്യത്തിന്, അമ്മയില്ലാതായ അവസ്ഥയ്ക്ക് കേരളത്തിന് എന്ത് മറുപടി പറയാനാകും?

ഇത് ഈ വര്‍ഷം ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ നാലുമാസത്തനിടെ പ്രണയാഭ്യര്‍ത്ഥനയുടെ പേരില്‍ പൊലിഞ്ഞ മൂന്നാമത്തെ ജീവനാണ് സൗമ്യയുടേത്. 2019 മാര്‍ച്ച് 13 ന് തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വച്ച് കവിതാ വിജയകുമാര്‍ എന്ന പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു കുത്തി പരിക്കേല്‍പ്പിച്ച ശേഷം തീവെച്ചു കൊന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു കാരണം. 2019 ഏപ്രില്‍ നാലിന് തൃശ്ശൂര്‍ ചീയാരം മച്ചിങ്ങല്‍ നീതുവിനെ വടക്കേക്കാട് കല്ലൂക്കാടന്‍ നിതീഷ് കുത്തിവീഴ്ത്തിയ ശേഷം തീവെച്ചു കൊന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു കാരണം. നേരത്തെ പ്രണമുണ്ടായിരുന്നു എന്നും അതില്‍നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണമെന്നും നിതീള്‍ പോലീസിനോട് പറഞ്ഞു. നിതീഷും അജാസും കൊലപാതകത്തിനു ശേഷം മരിക്കാന്‍ തയ്യാറെടുത്താണ് വന്നിരുന്നതത്രെ. മനുഷ്യനുണ്ടായ കാലം മുതല്‍ പ്രണയമുണ്ട്. പക്ഷേ, പ്രണയനൈരാശ്യത്തിന് പെ്കുട്ടികളെ ചുട്ടുകൊല്ലുന്ന പാരമ്പര്യം കേരളത്തിലോ ഭാരതത്തിലോ ഉണ്ടായിരുന്നല്ല. മനസ്സിന് ഉറപ്പില്ലാത്ത ഞരമ്പു രോഗികളും ധാര്‍മ്മിതക ഇല്ലാത്ത മാംസപിണ്ഡങ്ങളുമായി യുവാക്കളെ മാറ്റിയതിനു പിന്നില്‍ ഇടതുപക്ഷ കപടമതേതര ബുദ്ധിജീവികളുടെ പങ്ക് തള്ളാനാകുമോ.

ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള അവകാശം സമൂഹത്തിനുണ്ട്. ധാര്‍മ്മികമായ ജീവിതത്തിന്, പാരമ്പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത ജീവിതരീതിയിലേക്ക് സമൂഹത്തെ തള്ളി വിട്ടവരാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍. ഭാരതീയമായ എല്ലാത്തിനെയും പുച്ഛിക്കുകയും തള്ളുകയും അനാദരവോടെ കാണുകയും അങ്ങനെ കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ഇടതുപ്രസ്ഥാനങ്ങളാണ് ഇന്നത്തെ സാമൂഹിക പ്രതിസന്ധിക്ക് കാരണക്കാര്‍. സര്‍പ്പക്കാവുകള്‍ വെട്ടി കൃഷിചെയ്യാന്‍ ആഹ്വാനം ചെയ്തവര്‍ ഇന്ന് കാവിന്റെ വിലയറിയുന്നു. അമ്മയും ഭാര്യയുമൊഴിച്ച് എല്ലാ സ്ത്രീകളെയും സഹോദരിമാരായി കാണണമെന്നും ആദരവോടെ പെരുമാറണമെന്നും പറഞ്ഞപ്പോള്‍ കമ്യൂണിന്റെ തുല്യതയും ഉപഭോഗസംസ്‌കാരവും പ്രചരിപ്പിച്ചവര്‍ തകര്‍ത്തെറിഞ്ഞത് മൂല്യങ്ങളില്‍ അധിഷ്ഠിതമായ, സംസ്‌കാര സമ്പന്നമായ ജീവിതരീതിയെയാണ്. അത് ഇനിയെങ്കിലും തിരിച്ചറിയണം. പാഠ്യപദ്ധതിയില്‍ നിന്ന് മൂല്യങ്ങളെയും സംസ്‌കാരത്തെയും ഒഴിവാക്കിയവര്‍ പൊതുജീവിതത്തോട് ചെയ്ത അക്ഷന്തവ്യമായ തെറ്റ് കേരളം തിരിച്ചറിയണം. കാവ് തീണ്ടരുതെന്നും കുളം നികത്തരുതെന്നും പറഞ്ഞ, പരോപകാരാര്‍ത്ഥമിദം ശരീരം എന്നുറഞ്ഞ, യത്ര നാര്യസ്തു പൂജ്യന്തേ…. എന്നു പറഞ്ഞ മൂല്യങ്ങളെ കാലാനുസൃതമായി പൊതുജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നാലേ ഈ രോഗത്തിന് പരിഹാരമാകൂ. ഇതിന്റെ അര്‍ത്ഥം നമ്മള്‍ തള്ളിയതും പഴയതുമെല്ലാം തിരികെ കൊണ്ടുവരണമെന്നല്ല, ധാര്‍മ്മികതയും സത്യവും പരസ്പര ബഹുമാനവും സാമൂഹികജീവിതത്തില്‍ ഉണ്ടാകണം. സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്നതിനുപകരം അവരെ ജീവിതത്തിന്റെ ഭാഗമായി കാണാന്‍ സമൂഹത്തെ പഠിപ്പിക്കണം. ഇന്ന് സ്ത്രീകള്‍ അരക്ഷിതരാകാന്‍ കാരണം, ഒറ്റയ്ക്ക് വഴിനടക്കാന്‍ കഴിയാത്തതിനു കാരണം സാമൂഹിക ജീവിതത്തിലുണ്ടായ മനോവൈകൃതമാണ്. അത് പരിഹരിച്ചേ കഴിയൂ. അതിനുള്ള നടപടികളാണ് വേണ്ടത്.

458 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close