കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ എത്തി. അന്ധേരിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് എത്തിയത്. കണ്ണൂര്‍ എസ്പിയുമായി ഇവര്‍ കൂടിക്കാഴ്ച്ചയും നടത്തി.
ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മുംൈബ ഓഷിവാര പോലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അതേസമയം, ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവ് ശേഖരണം നടത്തുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.
33കാരിയായ മുംബൈ ബീഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.