അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ യോഗാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ June 21 ന് വെള്ളിയാഴ്ച യോഗോത്സവ് – 19 എന്ന പേരിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നു.
.. വൈകീട്ട് അഞ്ചുമണി മുതൽ ഹിദ്ദിലെ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാർക്കിൽ നടക്കുന്ന യോഗ സംഗമത്തിൽ ബഹറിനിലെ 24 ഇന്ത്യൻ സംഘടനകളിൽ നിന്നുമുള്ള 1500 ഓളം യോഗാ പ്രേമികൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി കൺവീനർ പ്രദീപ് കുമാർ അറിയിച്ചു.