യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ദൂരക്കാഴ്ച്ച മറക്കുന്ന മൂടൽ മഞ്ഞ് രൂപപ്പെടുമെന്ന് ഡ്രൈവർമാർക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വാഹനമോടിക്കുന്നവർ നിരത്തിൽ അതീവ ശ്രദ്ധ പുലർത്തണം. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഓരോ ഡ്രൈവർമാരും ഉറപ്പാക്കണം. ബീച്ചിൽ പോകുന്നവർക്കും മത്സ്യബന്ധനത്തിന് പോകുന്നവർക്കും വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ തിരമാലക്കുള്ള സാധ്യതയുണ്ട്. നാല് മുതൽ ഏഴ് അടി വരെ തിരമാലകൾ ഉയർന്നേക്കാം. ബുധനാഴ്ച്ച വൈകിട്ട് ആറര വരെ ഇത്തരത്തിലുള്ള മാറ്റങ്ങൾ തുടരും. മണിക്കൂറിൽ 45 കിലോമീറ്ററോളം വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.