തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 ന് കാസര്‍കോട് ജില്ലയിലും ജൂണ്‍ 22 ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 115 മില്ലിമീറ്റര്‍ മുതല്‍ 204 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം എന്ന നിര്‍ദ്ദേശമാണ് ഓറഞ്ച് അലേര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.