India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി ക്രിമിനൽ കേസ് പ്രതികളെ സംരക്ഷിക്കരുത് ; മമതയ്ക്ക് മുസ്ലീം നേതാക്കളുടെ കത്ത്

കൊൽക്കത്ത ; മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കാനായി ക്രിമിനൽ കേസ് പ്രതികളെ സംരക്ഷിക്കുന്ന നടപടി ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് കത്ത് .

എൻ ആർ എസ് മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കെതിരെ ആക്രമണം നടത്തിയതും , മോഡൽ ഉഷോഷി സെൻ ഗുപ്തയെ ആക്രമിച്ചതും മുസ്ലീംങ്ങളാണ് , എന്നാൽ മുസ്ലീം പ്രീണനത്തിന്റെ പേരിൽ മമത ഈ കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് . ഇതേ തുടർന്നാണ് മുസ്ലീം നേതാക്കൾ തന്നെ മമതയ്ക്ക് കത്ത് എഴുതിയത് .

‘ രണ്ട് കേസുകളിലും പ്രതികൾ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരായതിൽ ഞങ്ങൾക്ക് നാണക്കേടും ,ദു:ഖവുമുണ്ട് . ഈ കേസിലെന്നല്ല , മുസ്ലീംങ്ങള്‍ ഉള്‍പ്പെട്ട എല്ലാ കേസിലും പ്രതികളെ പിടികൂടണം. മുസ്ലീംങ്ങളെ പ്രീണിപ്പിക്കുന്നതിനായി പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം മമതാ ബാനര്‍ജി ഒഴിവാക്കണമെന്നും ‘ മതനേതാക്കള്‍ കത്തില്‍ പറഞ്ഞു.

മമതാ ബാനര്‍ജി മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. 46 മതനേതാക്കള്‍ ഒപ്പിട്ട കത്താണ് കൈമാറിയത്. മുസ്ലീം സമുദായത്തിന് നിയമകാര്യങ്ങളിലും പൗരബോധത്തിലും അവബോധമുണ്ടാക്കുന്നതിന് ശ്രമിക്കണമെന്നും കത്തില്‍ പറഞ്ഞു.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close