Kerala

അതും ഒറ്റപ്പെട്ട സംഭവം ; ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി

തിരുവനന്തപുരം : ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി എ സി മൊയ്തീൻ .

15 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാൻ ആവശ്യപ്പെട്ട നഗരസഭാധ്യക്ഷയെ സംരക്ഷിക്കാനായി ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം . ചില കുറവുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് . കുറ്റവാളികളെ ഒരിക്കലും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു .

കെട്ടിട നിര്‍മ്മാണ ചടങ്ങളിൽ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോ‍ട്ട് നൽകാൻ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

അതേ സമയം ഓഡിറ്റോറിയത്തിന്റെ ഉടമ സാജന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ മന്ത്രി വർക്ക് ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് ഇടതുപക്ഷ പ്രവർത്തകർ കൊടിനാട്ടിയതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്റെ കാര്യം മറന്ന മട്ടാണ് .

വയലുകൾ നികത്തി കെട്ടിടം നിർമ്മിച്ചുവെന്ന ആരോപണമുയർത്തിയാണ് പ്രവർത്തകർ സുഗതന്റെ സ്ഥലത്ത് കൊടിനാട്ടിയത് . ഈ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയവർക്ക് സിപിഐ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു .

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close