India

അഴിമതിക്കാരായ ഉദ്യോഗസ്ഥർ പിരിഞ്ഞു പോയേ തീരൂ ; കേന്ദ്ര സർക്കാരിനു പിന്നാലെ നിർബന്ധിത വിരമിക്കൽ പദ്ധതിയുമായി യോഗി സർക്കാർ

ലക്നൗ ; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .

ഇതിനായി അഴിമതി ആരോപണങ്ങൾ നേരിടുന്ന , മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ യോഗി ആദിത്യനാഥ് നിർദേശം നൽകി കഴിഞ്ഞു . ഉദ്യോഗസ്ഥ തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് യോഗി ഈ നിർദേശം നൽകിയത് .

മാത്രമല്ല നിലവിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വന്ന കോടതി ഉത്തരവുകളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനും അദ്ദേഹം നിർദേശം നൽകി . ഓരോ ഓഫീസുകളിലെയും ഉദ്യോഗസ്ഥരുടെ പ്രവർത്തങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായി ഇ- ഓഫീസ് സിസ്റ്റം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് .

അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സർക്കാരും നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . ഇതനുസരിച്ച് ആദായ നികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യം നടപടി എടുത്തത് .

രണ്ട് ദിവസങ്ങൾക്ക് മുൻപ് 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു കൂടി നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി . അതിൽ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍,അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നവരാണ് ഇതിൽ ഉൾപ്പെട്ടത് .

5K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close