കൂടുതല്‍ വിനോദസഞ്ചാരികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 18 വയസ്സിന് താഴെയുള്ളവർക്ക് 2 മാസത്തേക്ക് സൗജന്യ വീസ നൽകുന്നത്. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.അവധിക്കാലത്ത് യുഎഇ സന്ദർശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്ന പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതരുടെ നിഗമനം.യു.എ.ഇയിൽ 14 ദിവസത്തെ എക്സ്പ്രസ് ടൂറിസ്റ്റ് വീസയ്ക്ക് മുതിർന്നവർക്കു 497 ദിർഹമാണ് നിരക്ക്.നിബന്ധനകളില്ലാതെ വന്നുപോകാവുന്ന 30 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 917 ദിർഹമാണ് ഫീസ്.