യോഗ സാമൂഹിക ക്ഷേമവും ഐക്യവുമുറപ്പാക്കുന്നുവെന്ന് യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. അബുദാബി ഉം അൽ ഇമാറാത്ത് പാർക്കിൽ നടന്ന അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ മുഖ്യാതിഥിയായെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ അബുദാബി ഉം അൽ ഇമാറാത്ത് പാർക്കിൽ സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ വിവിധ രാജ്യക്കരായ ആയിരകണക്കിന് പേരാണ് പങ്കെടുത്തത്. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. യോഗ സാമൂഹിക ക്ഷേമവും ഐക്യവുമുറപ്പാക്കുന്നുവെന്ന് ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു .വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച യോഗ ദിനാചരണത്തിൽ യു.എ.ഇയിലെ ഏഴ് യോഗ പഠന കേന്ദ്രങ്ങളിലെ ഗുരുക്കന്മാർ ആസനങ്ങൾ അവതരിപ്പിച്ചു
.പരിപാടിയിൽ ഇന്ത്യൻ സമൂഹത്തിന് പുറമെ സ്വദേശികളും അമേരിക്ക, സ്പെയിൻ, ജപ്പാൻ, വെനസ്വേല, ലബനീസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരും ഭാഗമായി.ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ത് എൻ.എം.സി ഗ്രൂപ്പ് മേധാവി ഡോ: ബി.ആർ.ഷെട്ടി, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.