ന്യൂഡല്‍ഹി: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ജൂണ്‍ 27 മുതല്‍ 29 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ജപ്പാനിലേക്ക് പോകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആറാം തവണയാണ് നരേന്ദ്രമോദി ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യ, അമേരിക്ക, ബ്രസീല്‍, കാനഡ, യു.കെ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, റഷ്യ, ചൈന, ഇന്തോനേഷ്യ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, ആസ്ട്രേലിയ, അര്‍ജന്റീന, യൂറോപ്പ് എന്നിങ്ങനെ 20 രാജ്യങ്ങളാണ് ജി-20 യിലെ അംഗങ്ങള്‍.