ന്യൂഡല്‍ഹി: വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ലോക്സഭയില്‍ ഹൈബി ഈഡന്, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് നല്കിയ മറുപടിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് നിപ വൈറസ് കണ്ടെത്തിയത്.
കേന്ദ്ര വൈറോളജി വിഭാഗം തൊടുപുഴയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധന നടത്തിയതിലാണ് നിപ വൈറസ് കണ്ടെത്തിയത്. 36 സാമ്പിളുകള്‍ പരിശോധന നടത്തിയെന്നും ഹര്‍ഷ വര്ദ്ധന് അറിയിച്ചു. വവ്വാലുകളില്‍ നിന്നെടുത്ത 12 സാമ്പിളുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി.
50 പേരില്‍ പരിശോധന നടത്തിയതില്‍ ഒരാള്‍ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.