ഭോപ്പാല്‍ ; ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ പരിഹസിക്കപ്പെട്ട എം പി കൃഷ്ണ പാൽ യാദവിന്റെ നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലാകുന്നു .
ഒരു കാലത്ത് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് കൃഷ്ണപാല്‍ യാദവ്. എന്നാല്‍ മുംഗോളി മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാദവ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ എതിരാളിയായി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും കൃഷ്ണപാല്‍ യാദവ് തന്നെ
ബിജെപി സ്ഥാനാര്‍ത്ഥിയായി കൃഷ്ണപാല്‍ യാദവിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സിന്ധ്യയുടെ ഭാര്യ പണ്ട് യാദവ് സിന്ധ്യയോടൊപ്പം എടുക്കാന്‍ ശ്രമിച്ച സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഒപ്പം സിന്ധ്യയോടൊപ്പമുള്ള സെല്‍ഫിക്ക് വേണ്ടി ക്യൂ നിന്നയാളാണ് ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്ന് അവര്‍ കൃഷ്ണപാല്‍ യാദവിനെ പരിഹസിച്ചു. ഇതോടെ യാദവിനെതിരെ സോഷ്യൽ മീഡിയയിലും പരിഹാസമുയർന്നു.
എന്നാല്‍ വിമർശകരുടെ വായടപ്പിച്ച് ഒന്നര ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് സിന്ധ്യയെ കൃഷണപാല് യാദവ് തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത് .