മലപ്പുറം: ജോസ് കെ മാണിയുമായി സമവായ ചര്‍ച്ചയ്ക്കൊരുങ്ങി രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജോസ് കെ മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരള കോണ്‍ഗ്രസില്‍ സമവായം ഉണ്ടാകണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമവായ ചര്ച്ചകളുകളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫ് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ സമവായത്തിന് ശ്രമിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പുതിയ നീക്കം. കേരള കോണ്‍ഗ്രസ് പിളര്‍ന്നെങ്കിലും സമവായ സാധ്യത ഇല്ലാതായിട്ടില്ല എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് യുഡിഎഫ് മുന്‍കൈയെടുത്ത് സമവായ ചര്‍ച്ച നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.