തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക ആരോപണ കേസില്‍ സിപിഎം നിലപാടിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്. വിവാഹ വാഗ്ദാനം നല്കി വഴിയാധാരമാക്കപ്പെട്ട യുവതിയെ സംരക്ഷിക്കേണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കുറ്റാരോപിതനോടൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീ പുരുഷ സമത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അത് സ്വന്തം വീട്ടിലെങ്കിലും നടപ്പിലാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. അധ്വാന വര്‍ഗത്തിന്റ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ ജീര്‍ണ്ണതയാണ് ബിനോയ് കോടിയേരി വിഷയത്തില്‍ പുറത്തു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
33കാരിയായ ബീഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിക്ക് എട്ട് വയസുള്ള കുട്ടിയുമുണ്ട്.