കുവൈറ്റ് സിറ്റി : കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ കേര, സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേര പ്രസിഡന്റ് ബെന്നി കെ ഒ അധ്യക്ഷത വഹിച്ച യോഗം കേരളാ ലോകസഭാംഗം ബാബു ഫ്രാൻസിസ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും, ക്യാമ്പ് കോർഡിനേറ്റർ അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. സെബാസ്റ്റ്യൻ പീറ്റർ, അനൂപ് അരവിന്ദ്, ശശി കുമാർ, റെജി പൗലോസ്, അനിൽ കുമാർ എസ് പി, ശ്രീജാ അനിൽ, രജനി അനിൽകുമാർ എന്നിവർ പരിപാടികൾ ഏകോപിച്ചു.