കൊച്ചി: സംസ്ഥാനത്ത് ഇടതുഭരണത്തില്‍ വ്യവസായ സംരംഭകര്‍ക്ക് ദുരനുഭവങ്ങള്‍ മാത്രമാണുണ്ടാവുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത്. സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭകര്‍ക്കും പ്രവാസി വ്യവസായികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാനും തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുവാനും ഇടതുഭരണത്തില്‍ സാധിക്കുകയില്ല എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ സൂചിപ്പിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍ ആര് സുധാകരന് ആരോപിച്ചു
പ്രതിപക്ഷം പോലും ഇല്ലാതെ പൂര്‍ണ്ണമായും സിപിഎം നിയന്ത്രണത്തിലുള്ള ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ പി കെ ശ്യാമളക്കെതിരെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ മറച്ചു വച്ചുകൊണ്ട് പി കെ ശ്യാമളയെ രക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റാരോപണം നടത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുമാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പാര്‍ട്ടി അനുഭാവിയായ സാജന് പോലും സിപിഎമ്മില്‍ നിന്നും പീഡന അനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്നും പാര്‍ട്ടി അനുഭാവികള്‍ അല്ലാത്ത വ്യവസായ സംരംഭകരുടെ അനുഭവങ്ങള്‍ ഊഹിക്കാവുന്നതേയുള്ളവെന്നും സുധാകരന് പറഞ്ഞു ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളക്കെതിരെ വേറെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
പി കെ ശ്യാമളയെ രക്ഷിക്കാന്‍ രംഗത്തു വന്നിട്ടുള്ള കൂട്ടു പ്രതി പി ജയരാജനെതിരേയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശേഷം സാജന്റെ വീട്ടുകാര്‍ക്ക് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് നല്‍കിയിട്ടുള്ള മോഹന വാഗ്ദാനങ്ങള്‍ സിപിഎമ്മിന്റെ സ്ഥിരം ശൈലി ആണെന്നും സുധാകരന് കുറ്റപ്പെടുത്തി.