Z5 സ്റ്റേടിയത്തിൽ വച്ച് ആയുഷ് മന്ത്രാലയത്തിന്റ്റെ കോമൺ പ്രോട്ടോകോൾ പ്രകാരം നടന്ന മാസ്സ് യോഗ പ്രദർശനത്തിൽ സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പൊതു പ്രവർത്തകർ, സ്വദേശികൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിലെ പൗരന്മാർ പങ്കെടുത്തു .
പരിപാടിയുടെ ചീഫ് ഗെസ്റ്റായി ശ്രി DB ഭട്ടി (Counselor-Community welfare) ഭദ്രദീപം തെളിയിച്ച ഉത്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യവും യോഗ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെപറ്റിയും അദ്ദേഹം അഭിപ്രായപ്പെട്ടു . ഭാരതത്തിന്റെ ഈ സംസ്കാരത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ശ്രി നരേന്ദ്ര മോഡിയുടെ ധൗത്യത്തെ ശിരസാവഹിചു സൗദി അറേബ്യയുടെ മണ്ണിലും യോഗയുടെ പ്രാധാന്യത്തെ വിളിച്ചോതുന്ന തരത്തിൽ സങ്കടനാ മികവു കൊണ്ടും ജന പങ്കാളിത്തം കൊണ്ടും നടന്ന ആഘോഷപരിപാടിയുടെ സങ്കാടകരായ ഐ ഓ എഫ് ന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു സംസാരിക്കുകയുണ്ടായി .
തുടർന്ന് ഗെസ്റ് ഓഫ് ഹോണർ അറബ് യോഗ ഫൗണ്ടേഷൻ കിഴക്കൻ പ്രവിശ്യയുടെ ചുമതല വഹിക്കുന്ന Mrs ഹവാ അൽദാവൂദ് സംസാരിച്ചു. യോഗയുടെ ചര്യകളെ കുറിച്ചും യോഗ ചെയ്യേണ്ടത് ജീവിതത്തിന്റെ അവിഭാജ്യ ഘടകകമാകാണന്നു പറയുകയുണ്ടായി തുടർന്ന് യോഗാപ്രദര്ശനത്തിൽ പങ്കെടുക്കുകയും ചെയ്തു..
ഇത്രയും നല്ല രീതിയിൽ പരിപാടി സംഘടിപ്പിച്ച IOFപ്രവർത്തകരെ പ്രകീർത്തിക്കുകയും ചെയ്തു. വരും കാല യോഗ പ്രവർത്തനത്തിൽ അറബ് യോഗ ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നു അറിയിക്കുകയും ചെയ്തു.
യോഗ ഡേയുടെ പ്രധാന സ്പോൺസർ ആയ L&T Hydrocarbon KSA യുടെ എക്സിക്യൂട്ടീവ് മാനേജർ ശ്രി ജെ വരദരാജൻ ചടങ്ങിൽ സംസാരിച്ചു. ശ്രി അബ്ദുല്ല മഞ്ചേരി IOF Program Commitee chariman) ശ്രി മുബാറക് അൽ ഹാജ്രി (MD Prevention Service CO Group) ശ്രി പാർത്ഥ സാരഥി – ജീവനകല trainer ശ്രി തിരുനാവുക്കരശ് (Vice Chairman- ഇന്ത്യൻ സ്കൂൾ ദമ്മാം), ശ്രുതിധർ സോണി യോഗ ട്രെയ്നർ, ശ്രി ജോളി ലോനപ്പൻ-സിനിമ പ്രൊഡ്യൂസർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യോഗയുടെ പ്രാധാന്യത്തെ വിളിച്ചോതുന്ന ആവേശോജ്ജലമായ യോഗാ പ്രാക്ടിസിലും തുടർന്നുള്ള യോഗാ പ്രദർശനത്തിലും 2000 ത്തിൽ അധികം ആൾക്കാർ പങ്കെടുക്കുകയും ഉണ്ടായി .
ഇന്ത്യൻ ഓ വർസീസ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ശ്രി ശശിധരൻ, കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് ശ്രി പ്രസാദ് ഓച്ചിറ മറ്റു ഭാരവാഹികൾ, പ്രവർത്തകർ ദമ്മാം മീഡിയ ഫോറം പ്രവർത്തകർ സന്നിഹിതരായിരുന്നു.