കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം വിദഗ്ധ സംഘം വീണ്ടും പരിശോധിക്കും. ഐഐടിയില്‍ നിന്നുള്ള സംഘങ്ങളുള്‍പ്പെടെയാണ് പാലം പരിശോധിക്കുന്നത്. പരിശോധന ഈ ആഴ്ച തന്നെ ഉണ്ടാകും. അതേസമയം, കരാര്‍ കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐഐടി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
ഡിസൈന്‍ പ്രകാരം എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതില്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. പാലത്തില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളലുകള്‍ ഓരോന്നും അനുവദനീയമായ അളവിലും അധികം വീതിയില്‍ വികസിക്കുന്നതാണെന്നും ഇതില്‍ പറയുന്നുണ്ട്.
പി.അളഗ സുന്ദര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാല് മാസത്തിലേറെ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് ശേഷമാണ് ഗതാഗതം നിര്‍ത്തിവച്ച പാലം അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.