കോഴിക്കോട്: കേരളത്തിലെ റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍ക്കുന്ന മദ്യത്തിന് കമ്പനികളില്‍ നിന്നും വാങ്ങുന്നതിനെക്കാള്‍ പത്തിരട്ടിയോളം വില വര്‍ദ്ധിപ്പിച്ചാണ് വില്‍ക്കുന്നതെന്ന് വിവരാകാശ രേഖകള്‍. കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് നല്കിയ വിവരാകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച രേഖകള്‍.
തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ സെബാസ്റ്റ്യനാണ് വിവിധ മദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന വിലയും ഔട്ട്ലെറ്റ് വിലയും തമ്മില്‍ താരതമ്യം ചെയ്തുള്ള രേഖകള്‍ ചോദിച്ച് വിവരാകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്. ഇതിന് നല്കിയ മറുപടിയിലാണ് പല ബ്രാണ്ടുകളിലെ മദ്യവും വാങ്ങുന്ന വിലയുടെ പത്തിരട്ടിയോളം വിലയ്ക്കാണ് ബിവറേജസ് കോര്പ്പറേഷന് വില്‍ക്കുന്നതെന്ന് വ്യക്തമായിരിക്കുന്നത്.
ഒരു ഫുള്‍ എംഎച്ച് 77.36 രൂപയ്ക്കാണ് സര്‍ക്കാര്‍ മദ്യകമ്പനികളില് നിന്നും വാങ്ങുന്നത്. ഇതിന് ഔട്ട്ലെറ്റുകളിലെ വില 820 രൂപയും. പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം ഇത്തരത്തില്‍ ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. മദ്യത്തിന് സര്‍ക്കാര്‍ ഈടാക്കുന്ന ഉയര്‍ന്നനികുതിയാണ് ഇത്രയും വില വരാന്‍ കാരണം. മദ്യ വില്‍പ്പനയിലൂടെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏറിയ പങ്കെന്നതും എടുത്ത് പറയേണ്ടതാണ്.