തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പാര്‍ട്ടി പരിശോധിക്കേണ്ടതില്ലെന്ന് എം എ ബേബി.
ബിനോയ് കോടിയേരി പാര്‍ട്ടി അംഗം അല്ലെന്നും പാര്‍ട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തില്‍ ഉള്‍പ്പെട്ടാല്‍ പരിഹാരം കാണേണ്ടത് അവര്‍ തന്നെയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി. എല്ലാ കാര്യങ്ങള്‍ക്കും കോടിയേരി മറുപടി നല്‍കിയിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.