തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളയ്ക്ക് സിപിഎം സംസ്ഥാന സമിതിയുടെ ക്ലീന്‍ ചിറ്റ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിഷയം റിപ്പോര്‍ട്ട് ചെയ്തത്.
പി കെ ശ്യാമളയ്ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും വീഴ്ച്ചയുണ്ടായത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്നും കോടിയേരി പറഞ്ഞു. സാജന്റെ ബന്ധുക്കളടക്കം ആരോപണം ഉന്നയിച്ച ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സമിതിയുടേത്.
പി.കെ.ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് നിയമസഭയില്‍ മുഖ്യമന്ത്രിയും സ്വീകരിച്ചിരുന്നത്. ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്ത്വം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയ്ക്കും.