തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന വിവാദം സിപിഎം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കോടിയേരി ബാലകൃഷ്ണനാണ് വിഷയം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തില്ല.
വിഷയത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും മകനെ സഹായിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ബിനോയിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും ജനുവരിയില്‍ വീട്ടിലേക്ക് വക്കീല്‍ നോട്ടീസ് വന്നപ്പോഴാണ് വിഷയം അറിഞ്ഞതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടികള്‍ കൊടുക്കാനുണ്ടായിരുന്നുവെങ്കില്‍ ഈ കേസ് വരുമായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി. അഡ്വക്കേറ്റ് ശ്രീജിത്തിനെ അറിയാമെന്നും അമ്മയെന്ന നിലയില്‍ ശ്രീജിത്തുമായി വിനോദിനി സംസാരിച്ചിട്ടുണ്ടെന്നും കോടിയേരി വിശദീകരിച്ചു. കാര്യങ്ങളുടെ സത്യാവസ്ഥ അറിയാന്‍ വേണ്ടിയാണ് വിനോദിനി മുബൈയില്‍ പോയതെന്നും കോടിയേരി പറഞ്ഞു.
കോടതിയുടെ പരിധിയില്‍ ഉള്ള വിഷയം കോടതി തീരുമാനിക്കട്ടെയെന്നും ബിനോയ് എവിടെയാണെന്ന് അറിയില്ലെന്നും ഇക്കാര്യം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.