കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയ്ഡില്‍ ഒരു മൊബൈല്‍ ഫോണ്‍ കൂടി പിടിച്ചെടുത്തു. സെല്ലിന്റെ ഉത്തരത്തില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട്ട് ഫോണാണ് പരിശോധനയില്‍ കണ്ടെടുത്തത്.
സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടികൂടിയിരുന്നു. ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 4 മൊബൈല്‍ ഫോണുകളും 30 ഗ്രാം കഞ്ചാവുമാണ് പിടികൂടിയിരുന്നത്. മൂന്ന് ,നാല് ,ആറ് ,ഏഴ് ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള്‍ പിടികൂടിയത്. റെയ്ഡില്‍ 2500 രൂപയും കണ്ടെത്തിയിരുന്നു.
ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയഡ് നടന്നിരുന്നു. മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍, റേഡിയോ തുടങ്ങിയ വസ്തുക്കളാണ് അന്ന് കണ്ടെത്തിയത്.