കൊല്‍ക്കത്ത: ഭരണഘടന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് മമത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ബംഗാളിലേത്. സ്ത്രീകളോട് പോലും അപമര്യാദയായാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പെരുമാറുന്നതെന്ന് കൊല്‍ക്കത്ത ജില്ലാ പ്രസിഡന്റ് മോഹത് റാവു പറഞ്ഞു.
ബംഗാളില്‍ ജനാധിപത്യം ഉറപ്പാക്കുന്നതിനാണ് ബിജെപിയുടെ പ്രക്ഷോഭമെന്നും മോഹത് റാവു കൂട്ടി ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. മമത സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മറുപടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും തെരഞ്ഞെടുപ്പില്‍ ഏറ്റു വാങ്ങിയ കനത്ത പരാജയത്തിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മമത അക്രമം അഴിച്ചുവിടുകയാണെന്നും റാവു പറഞ്ഞു.