ന്യൂ ഡല്‍ഹി: രാജ്യസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ജെ.എം.താക്കൂറും ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകും.
‘ഗുജറാത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഡോ.സുബ്രമണ്യം ജയശങ്കര്‍, ജുഗല്‍ജി മാധുര്ജി താക്കൂര്‍ എന്നിവരുടെ പേരുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആംഗീകരിച്ചു’. വാര്‍ത്താക്കുറിപ്പിലൂടെ ബിജെപി അറിയിച്ചു.
രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുന്നതിനു മുന്‍പായി ഇന്ന്
ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയില്‍ നിന്ന്
എസ്.ജയശങ്കര്‍ ബിജെപിയുടെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു.