India

ത്രിദിന സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് ഇന്ത്യയിലെത്തും. ജപ്പാനില്‍ ജി 20 ഉച്ചകോടിയില്‍ നടക്കുന്ന ട്രംപ് മോദി കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായുള്ള യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും ഏറെ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മൈക്ക് പോംപെയോ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും. എച്ച് വണ്‍ ബി വിസ നല്‍കുന്നതില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും ചര്‍ച്ചയില്‍ വിഷയമാകും.

108 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close