കേരളവര്‍മ്മ കോളേജ് ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന കേന്ദ്രമായിമാറിയെന്ന് വിശ്വഹിന്ദുപരിഷത്ത്. അയ്യപ്പസ്വാമിയെ വളരെ മ്ലേച്ഛമായി അവഹേളിച്ചു കൊണ്ട് ബോര്‍ഡ് സ്ഥാപിച്ച എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്കും അതിന് ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്ന അധ്യാപകര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍ ആര് സുധാകരന് ആവശ്യപ്പെട്ടു.
കാലങ്ങളായി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേവീദേവന്മാരെ അവഹേളിച്ചും വികൃതമായി ചിത്രീകരിച്ചും ചില അധ്യാപകരുടെ മൗനസമ്മതത്തോടെ എസ്എഫ്ഐ നടത്തി കൊണ്ടിരിക്കുന്ന മതസ്പര്ദ്ധക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് വീണ്ടും വീണ്ടും ഇത്തരം ഹീനകൃത്യങ്ങള്‍ നടത്താന്‍ എസ്എഫ്ഐ പോലുള്ള സംഘടനകളെ പ്രേരിപ്പിക്കുന്നത്.
കേരളവര്‍മ്മ കോളേജ് ഭീകരവാദ സംഘടനകളുടെയും ഹൈന്ദവ വിശ്വാസങ്ങളേയും തകര്‍ക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നുവെന്നൂം സുധാകരന് കുറ്റപ്പെടുത്തി.