തിരുവനന്തപുരം: കര്‍ഷകരുടെ വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് യോഗത്തിലാണ് തീരുമാനം. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയിലേക്ക് നീങ്ങേണ്ടതായി വരുമെന്ന് അറിയിച്ച് ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ പരസ്യം നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതി യോഗം വിളിച്ച് ചേര്‍ത്തത്.
മൊറട്ടോറിയത്തില്‍ വസ്തുത ബോധ്യപ്പെടുത്തിയതിനാണ് പത്രപരസ്യം നല്‍കിയതെന്ന് ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ ജി കെ മായ അറിയിച്ചു. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഉണ്ടാകുമെന്നറിയിച്ച് ബാങ്കേഴ്സ് സമിതി രംഗത്തു വന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായാണ് ബാങ്കേഴ്സ് സമിതി യോഗം ചേര്‍ന്നത്.