വിജയവാഡ: പ്രമുഖ നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നുള്ള നാല് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ടിഡിപി എല്ലുരു എംഎല്‍എ അംബിക കൃഷ്ണ ബിജെപി അംഗത്വം സ്വീകരിച്ചത്.
175 അംഗങ്ങള്‍ ഉള്ള സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിയ്ക്കുള്ളത്. ഇതില്‍ 14 പേര് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.