കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പി കെ ശ്യാമളയ്ക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം. ശ്യാമളയ്ക്കെതിരെ വിരല്‍ ചൂണ്ടുന്ന പ്രാഥമിക തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തി നില്‍ക്കുന്നത്.
അതേസമയം ശ്യാമളയ്ക്കെതിരായ അരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സാജന്റെ ഭാര്യ ബീന. ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന നിലപാടിലാണ് ബീനയും മറ്റ് ബന്ധുക്കളും.അതേസമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ആന്തൂര്‍ നഗരസഭാ സെക്രട്ടറി ജിതീഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതില്‍ മനം നൊന്താണ് പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയത്. സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള, സെക്രട്ടറി എം.കെ ഗിരീഷ് , മുനിസിപ്പല്‍ എഞ്ചിനീയര്‍ കലേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് സാജന്റെ ഭാര്യ ഇ.പി ബീന പരാതി നല്‍കിയിരുന്നു.