കൊച്ചി: ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.