ന്യൂ ഡല്‍ഹി: ഈ മാസം 28,29 തീയ്യതികളില്‍ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി ഫ്രാന്‍സ്, ജപ്പാന്, ഇന്തോനേഷ്യ, അമേരിക്ക, തുര്‍ക്കി തുടങ്ങിയ പത്ത് രാജ്യങ്ങളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഉച്ചകോടിക്കിടയില്‍ ബ്രസീല്‍, റഷ്യ, ,ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാഷ്ട്രങ്ങളുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഊര്‍ജ സംരക്ഷണം, സാമ്പത്തിക ഭദ്രത, ഭീകരവാദം അടിച്ചമര്‍ത്തല്‍, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ജി20 ഉച്ചകോടിയില്‍ ഇന്ത്യ ഊന്നല്‍ നല്‍കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉച്ചകോടിയുടെ ഭാഗമായി റഷ്യ-ഇന്ത്യ-ചൈന സംയുക്ത ചര്‍ച്ചയും നടക്കും. ഇതുവരെ നടന്ന എല്ലാ ജി20 ഉച്ചകോടിയിലും ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. 2022-ല്‍ ആദ്യമായി ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും.