India

രാജ്യത്ത് പിടിയിലായത് 155 ഐ എസ് അനുഭാവികൾ , കേരളം എൻഐഎ യുടെ പ്രത്യേക അന്വേഷണ വലയത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യയിൽ ഇതുവരെ 155 ഓളം ഐ എസ് ഭീകരന്മാരെയും, അനുഭാവികളെയും തിരിച്ചറിയുകയും ,അറസ്റ്റ് ചെയ്യുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . അറസ്റ്റിലായവരിൽ ഐ എസിന്റെ ഉപ സംഘടനയിൽപ്പെട്ടവരുമുണ്ടെന്നും ,രാജ്യത്ത് പലയിടങ്ങളിലും ഇവർ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി .

ലോക്സഭാ സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് 2016 മുതൽ 2019 വരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകിയത് . കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഐ എസിൽ ചേരാനായി യുവാക്കൾ പോയിട്ടുണ്ട് .ഇതു സംബന്ധിച്ച് കേന്ദ്ര ,സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട് . കേരളത്തിൽ നിന്ന് ഐ എസിൽ ചേരാനായി പോയ യുവാക്കൾ അഫ്ഗാനിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സർക്കാർ ഗൗരവമായാണ് കാണുന്നത് . അതുകൊണ്ട് തന്നെ കേരളം ദേശീയ അന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ വലയത്തിലാണ് .

ഇസ്ലാമിക് സ്റ്റേറ്റ് , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ് , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്നിവയും ഇന്ത്യ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണ് . സമൂഹ മാദ്ധ്യമങ്ങളാണ് പ്രധാനമായും ഈ ഭീകര സംഘങ്ങളുടെ ആശയ വിനിമയ മാർഗങ്ങൾ . യുവാക്കളെ ആകർഷിക്കാനും മറ്റുമായി വലിയ തോതിൽ അവർ ഇത്തരം സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട് .രാജ്യത്തെ അന്വേഷണ വിഭാഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളടക്കം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും കിഷൻ റെഡ്ഡി പറഞ്ഞു .

5K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close