ന്യൂ ഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മാത്രം ജമ്മുകശ്മീരില്‍ 733 ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന് റെഡ്ഡി. ലോക്സഭയിലാണ് കിഷന് റെഡ്ഡി ഇക്കാര്യം അറിയിച്ചത്.
2016-ല്‍ 150 ഭീകരരെയാണ് സൈന്യം വധിച്ചത്. തൊട്ടടുത്ത വര്‍ഷം സൈന്യം വധിച്ച ഭീകരരുടെ എണ്ണം 213 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം 257 ഭീകരരെയാണ് സൈന്യം വധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ജൂണ്‍ 16 വരെയുളള കണക്കുകള്‍ പ്രകാരം 113 ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
ഭീകരതക്കെതിരെ സന്ധിയില്ലാത്ത നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഭീകരതയെ അടിച്ചമര്‍ത്താന്‍ സൈന്യം സ്വീകരിക്കുന്ന ഫലപ്രദമായ നടപടികളാണ് കശ്മീരില്‍ ഭീകരാക്രമണങ്ങളുടേയും ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടേയും എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നും കിഷന് റെഡ്ഡി ലോക്സഭയെ അറിയിച്ചു. ഭീകരര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നവരെ സുരക്ഷാ സേന പ്രത്യേകമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.