ഇടുക്കി : പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കൂടി സ്ഥലംമാറ്റം.
എ എസ് ഐ റോയ് , രണ്ട് സിപിഒ മാർ എന്നിവരെ എആർ ക്യാമ്പിലേക്കാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. സംഭവത്തിൽ ഇന്നലെ എസ്.ഐ ഉൾപ്പെടെ നാലുപേരെ സസ്പെന്റ് ചെയ്യുകയും സി ഐ ഉൾപ്പെടെ ആറുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഇതോടെ പീരുമേട് ജയിലിൽ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ് കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ 13 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു.