ദോഹ. ഖത്തറിലെ ജീവകാരുണ്യ സംഘടനയായ പുനര്‍ജനി സംഘടിപ്പിച്ച രക്തദാന ക്യാംപിനെത്തിയത് 200ല്‍ ഏറെപ്പേര്‍. ഹമദ് ബ്ലഡ് ഡൊണര്‍ സെന്ററില്‍ ഇന്നലെ രാവിലെ 8 ന് ആരംഭിച്ച ക്യാംപ് ഉച്ചയ്ക്ക് 1.30 വരെ നീണ്ടു.
ഇന്ത്യന്‍ കമ്യൂണിറ്റി ബെനവൊലനറ് ഫോറം(ഐസിബിഎഫ്) പ്രസിഡന്റ് പിഎന്ബാബുരാജന്റെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി അവിനാശ് ഗെയ്ക്ക് വാദ് ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍ണ ആരോഗ്യമുള്ള ആര്‍ക്കും 3 മാസത്തില്‍ ഒരിക്കല്‍ രക്തം ദാനം ചെയ്യാം.