ബംഗളൂരു: കോൺഗ്രസിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അമേരിക്കയില്‍ ആയിരിക്കേ എംഎല്‍എമാര്‍ രാജിവെച്ചു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ചത്. ബെല്‍ഗാവി ജില്ലയിലെ വിജയനഗര്‍ എംഎല്‍എ ആനന്ദ് സിഗും, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗോകക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളിയുമാണ് രാജിവെച്ചത്.
ഇന്ന് രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് നേരിട്ടത്തിയാണ് ആനന്ദ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് രമേഷ് ജാര്‍ക്കിഹോളിയും രാജിക്കത്ത് സമര്‍പ്പിച്ചത്. സ്പീക്കര്‍ക്കാണ് രമേശ് രാജിക്കത്ത് നല്‍കിയത്. മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടക സര്‍ക്കാരിന്റെ നിലനില്പ് വീണ്ടും ഭീഷണിയിലായിരിക്കുകയാണ്.
ജൂലായ് 12ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് സഖ്യസർക്കാരിനെ വെട്ടിലാക്കി എംഎൽഎമാർ രാജിവെച്ചത്. ഇനിയും കൂടുതൽ എംഎൽഎമാർ രാജിക്കൊരുങ്ങുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ തുടർന്ന് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ കർണാടക സംസ്ഥാന കമ്മിറ്റി എഐസിസി പിരിച്ചുവിട്ടിരുന്നു.