കുവൈറ്റ് സിറ്റി : നിറക്കൂട്ട് കുവൈറ്റ് ഈ വർഷത്തെ പ്രവർത്തനോത്ഘാടനവും, സാജൻ അനുസ്മരണവും അബ്ബാസിയയില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് അക്ബർ കുളത്തൂപ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മരണപ്പെട്ട സ്ഥാപകാംഗം സുനിൽകുമാറിന്റെ കുടുംബത്തിനു നീണ്ട ഒരു വർഷക്കാലം സഹായമെത്തിക്കുവാനും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കഴിയും വിധം സഹായങ്ങൾ ചെയ്യുവാനും യോഗം തീരുമാനിച്ചു. മരണപ്പെട്ട സാജൻ പ്രവാസലോകത്തെ രക്തസാക്ഷിയാണെന്നും, രാഷ്ട്രീയത്തിന്നതീതമായി വിഷയത്തെ ഓരോ മലയാളികളും കാണേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി. ലത്തീഫ് ചാവക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ദീലീപ് തുളസി, രതീഷ്, അജയ്ഘോഷ്, ഷാജിമാത്യു, ജ്യോതി, കവിത, മോളി, ഉല്ലാസ് എന്നിവർ സംസാരിച്ചു. സനീഷ്നാരായണൻ നന്ദി അറിയിച്ചു.