മലാഡ്: ശക്തമായ മഴയെത്തുടര്‍ന്ന് മലാഡില്‍ മതില് തകര്‍ന്ന് വീണ് 13 പേര് മരണപ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് മതില് ഇടിഞ്ഞു വീണത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മതിലിനിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു.
അതേസമയം പൂനെയില്‍ കോളേജ് മതില് ഇടിഞ്ഞ് വീണ് ആറ് പേരും മരണപ്പെട്ടു. പൂനെ സിന്ഹാന്ഡ് കോളേജിലെ മതിലാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്.
മുംബൈയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയാണിത്. വരുന്ന അഞ്ച് ദിവസം കൂടി മഹാരാഷ്ട്രയില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴ മൂലം മഹാരാഷ്ട്രയിലെ റെയില്‍ വ്യോമ ഗതാഗതവും സ്തംഭിച്ചു. പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായി നിലച്ചു. മുംബൈയില്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.