സുലൂര്‍: പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തിന്റെ ഇന്ധനടാങ്ക് താഴെ വീണു. തമിഴ്നാട്ടിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന തേജസ് വിമാനത്തിന്റെ ഇന്ധനടാങ്കാണ് താഴേക്ക് പതിച്ചത്. 1200 ലിറ്റര്‍ ടാങ്കാണ് താഴെ വീണത്. ഇന്ധനടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു.
പരിശീലന പരിപാടിക്കിടെയായിരുന്നു സംഭവം. ഇന്ധനടാങ്ക് വിമാനത്തില്‍ നിന്നും താഴെ വീഴാനിടയായ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.