ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിര്യാതനായി.39 വയസ്സായിരുന്നു.തിങ്കളാഴ്ച്ച ലണ്ടനിൽ വച്ചായിരുന്നു മരണമെന്നു ഷാർജ റോയൽ കോർട്ട് അറിയിച്ചു.ഷാർജ നഗരാസൂത്രണ സമിതി ചെയർമാനായിരുന്നു ഷെയ്ഖ് ഖാലിദ്.ലണ്ടനില്‍ നിന്ന് മൃതദേഹം എത്തുന്ന സമയവും കബറടക്ക സമയവും പിന്നീട് പ്രഖ്യാപിക്കും. ഷെയ്ഖ് ഖാലിദിന്റെ മരണത്തെതുടർന്ന് യുഎഇയിൽ 3 ദിവസത്തെ ദുഃഖാചരണത്തിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടു.യുഎഇ ദേശിയ പതാകകൾ പകുതി താഴ്ത്തികെട്ടി