ആഡംബര വാഹന വിതരണക്കാരായ ഗർഗാഷ് ഗ്രൂപ്പ് മുൻനിര ചൈനീസ് വാഹന ബ്രാൻഡായ ജി.എ.സി മോട്ടോർ ഗ്രൂപ്പുമായി ചേർന്ന് വിപണിയിലെ പുത്തൻ വാഹാനമോഡലുകളായ ജി.എ.4 ഉം ജി.എസ്.3യും വിപണിയിലിറക്കി.ദുബായി മോദേശ് വേൾഡിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ജി.എ.4, ജി.എസ്.3 എന്നീ മോഡലുകൾ യു.എ.ഇയിലെ വാഹനപ്രേമികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഗർഗാഷ് ഗ്രൂപ്പ് ചെയർമാൻ സമീർ ഗർഗാഷ്, എം.ഡിയും സി.ഇ.ഒയുമായ ഷിഹാബ് ഗർഗാഷ്, ജി.എ.സി ഇന്റർനാഷണൽ ജനറൽ മാനേജറും എം.ഡിയുമായ സെങ്ങ് ഹെബിൻ എന്നിവർ ചട്ടങ്ങൾ പങ്കെടുത്തു. അബുദാബിയിലും റാസ് അൽ ഖൈമയിലും ജി.എ.സി മോട്ടോഴ്സിന്റെ ഷോറൂമുകളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ദുബായിൽ റാഷിദിയ, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളിൽ ഈ വർഷം അവസാനത്തോടെ രണ്ട് ഷോറൂമുകൾ കൂടി ആരംഭിക്കുമെന്നും ചടങ്ങിൽ അറിയിച്ചു. വിപണനവും സർവീസുമടക്കമുള്ള എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും ഷോറൂമുകൾ