ലോകത്തിലെ ഏറ്റവും തിരക്കറിയ എയർപോർട്ടുകളിൽ ഒന്നായ ദുബൈ ഇന്റർ നാഷണൽ എയർപോർട്ടിൽ 122 സ്മാർട്ട് ഗേറ്റുകളാണ് ഉള്ളത്.എയർപോർട്ടിലെ പാസ്പോർട്ട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യുവിൽ കാത്തു നിൽക്കാതെ സഞ്ചാരികൾക്ക് നിമിഷ നേരം കൊണ്ട് സ്വയം തന്നെ യാത്ര- നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ് സ്മാർട്ട് ഗേറ്റ്.കഴിഞ്ഞ വർഷം ദുബൈ എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ച് യാത്ര നടത്തിയത് 10.7മില്യൺ പേരായിരുന്നു. അതിനൊപ്പം തന്നെ 2019-ലെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ 1,940,660 പേരാണ് ഇത് ഉപയോഗിച്ചതെന്ന് അധിക്യതർ വെളിപ്പെടുത്തി .
ഏറ്റവും തിരക്കുള്ള സീസണായ ഈദ് നാളിൽ സ്മാർട്ട് ഗേറ്റ് ഉപയോക്താകളുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരുന്നത്.കഴിഞ്ഞഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ 352,306 യാത്രക്കാരാണ് ഇതിലൂടെ സേവനം തേടിയത് .മെയ് 30 മുതൽ ജൂണ്‍ 8 വരെയുള്ള ദിവസങ്ങളിലെ കണക്കാണ് ഇത്.ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായ നടപടി ക്രമങ്ങളാണ് സ്മാർട്ട് ഗേറ്റിലൂടെയുള്ള യാത്രക്ക് അവിശ്യമുള്ളത്.എമിറേറ്റ്സ് ഐഡി,പാസ്പോർട്ട്,ജിഡിആർഎഫ്എ ദുബായ് എന്ന സ്മാർട്ട് ആപ്ലിക്കേഷൻസ്,യുഎഇ വാലറ്റ് ,എമിറേറ്റ്സ് സ്കൈവാർഡ്സ് എന്നിവ എല്ലാം ഉപയോഗപ്പെടുത്തി ദുബൈ എയർപോർട്ടിലെ സ്മാർട്ട് ഗേറ്റിലൂടെ യാത്ര ചെയ്യാവുന്നതാണ്.