എയർപോർട്ട് പോലീസ് സെന്റർ ,ദുബായ് പോലീസിന്റെ ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ്,ദുബായ് ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ സഹരണത്തോടെയാണ് ആർ.ടി.എ അനുമതിയില്ലാതെ യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നത്.ദുബായിലെ വ്യാവസായിക കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്.അനുമതിയില്ലാതെ യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്താനായി നടത്തിയ പരിശോധനകളിൽ 2100 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് 306 കേസുകളാണുള്ളത്.നിരന്തരം അനധികൃതമായി യാത്രക്കാരെ കയറ്റുന്നത് തുടർന്ന ഇരുപത് ഡ്രൈവർമാരെ നാടുകടത്തുകയും ചെയ്തു.അനധികൃതമായി സാധനങ്ങൾ കൊണ്ടുപോകുകയായിരുന്ന 257 വാഹനങ്ങളെയും കണ്ടെത്തി.അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മൂന്നിൽ കൂടുതൽ തവണ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ യു.എ.ഇയിൽ നിന്ന് നാട് കടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
—