ന്യൂഡല്‍ഹി: ജയ്പൂരിനെ യുനെസ്കോയുടെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി. സംസ്കാരവും പ്രതാപവും സംഗമിക്കുന്ന നഗരമാണ് ജയ്പൂര്‍. ജയ്പൂരിന്റെ സൗന്ദര്യവും ഊര്‍ജവുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ ഇവിടെ എത്തിക്കുന്നതെന്നും ലോക പൈതൃക പട്ടിയില്‍ ജയ്പൂര്‍ ഇടം നേടിയതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ലോകപൈതൃക നഗരമായി ജയ്പൂരിനെ പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെയാണ് യുനെസ്കോ അറിയിച്ചത്. രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്പൂര്‍. ഹവാ മഹല്‍, ജന്ദര്‍ മന്ദര്‍, അംബര്‍ പാലസ് എന്നിങ്ങനെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജയ്പൂരിലുണ്ട്.
ചൈനയിലെ ആര്‍ക്കിയോളജിക്കല്‍ റുയില്സ് ഓഫ് ലിങ്കസു സിറ്റി, ഇന്തോനേഷ്യയിലെ ഓംബിലിന്‍ കോള്‍ മൈനിംഗ് ഹെറിറ്റേജ് ഓഫ് സോഹലിന്റോ, ആസ്ട്രേലിയയിലെ ബുദ്ജിം കള്‍ച്ചറല്‍ ലാന്റ് സ്കേപ്പ്, ബഹ്റിനിലെ ദില്‍മുന്‍ ബുറിയല്‍ മൗണ്ട്സ്, ജപ്പാനിലെ മോസു ഫുറുച്ചി കോഫുന് ഗ്രൂപ്പ്; മൗണ്ട് തോബ്സ് ഓഫ് ആന്‍ഷ്യന്‍ഡ് ജപ്പാന് എന്നിവയാണ് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങള്‍.
ഇന്ത്യയിലെ പ്രധാന 17 വിനോദ സഞ്ചാര നഗരങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.