അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ” കാവ്യ സാഹിത്യം” ശ്രദ്ധേയമായി. ഇഷ്ടകവിതകളും സ്വന്തം കവിതകളും കൊണ്ട് അക്ഷരാത്ഥത്തിൽ കവിതയുടെ മഴ യായിരുന്നു കവിതാസ്വാദകർക്ക് കെ. എസ്. സി സമ്മാനിച്ചത് . അവതരിപ്പിച്ച കവിതകളുടെ മികവ് കാവ്യാ സാഹിത്യം എന്ന പരിപാടിയെ മികവുറ്റതാക്കി.
ചിത്ര ശ്രീവത്സൻ, ദേവിക രമേഷ്, ബാബുരാജ് കുറ്റിപ്പുറം, പാർവ്വതി ജ്യോതിഷ്, അനന്തലക്ഷ്മി ഷരീഫ്, ചന്ദന, അക്ഷയ് രാജ് എന്നിവർ ഇഷ്ടകവിതകളും ജമാൽ മൂക്കുതല, ടി.എ ശശി എന്നിവർ സ്വന്തം കവിതകളും അവതരിപ്പിച്ചു. . മഹേഷ് ശുകപുരം , മൊഹമ്മദാലി കൊടുമുണ്ട , ഷൈജു എന്നിവർ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തു.. “കവിതയുടെ വാതായനങ്ങൾ ” എന്ന വിഷയത്തിൽ നാസർ വിളഭാഗം പ്രഭാഷണം നടത്തി. .
തുടർന്ന് മലയാളി എന്നും നെഞ്ചേറ്റിയ പ്രണയ കവിതകളുടെ സ്വതന്ത്ര സംഗീതാവിഷ്കാരം ഡോ: അനൂപ് ശിവശക്കാരൻ അവതരിപ്പിച്ചത് കവിതാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സെന്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.
സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രെട്ടറി ഫൈസൽ സ്വാഗതവും കലാവിഭാഗം അസിസ്റ്റന്റ് സെക്രെട്ടറി അരുൺകൃഷ്ണൻ നന്ദിയും പറഞ്ഞു. ഷാർജ ഭരണാധികാരി ഡോ. ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ക്ക് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾ ആരംഭിച്ചത്.സാഹിത്യ വിഭാഗം സെക്രെട്ടറി അബ്ദുൽ ഗഫൂർ പരിപാടികൾക്ക് നേതൃത്വം നൽകി