ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജി വെച്ചത്. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ യുവജന വിഭാഗം അധ്യക്ഷനും സ്ഥാനമൊഴിയുന്നത്. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തകനായി ഇനിയും തുടരുമെന്ന് കേശവ് ചന്ദ് രാഹുല്‍ ഗാന്ധിക്ക് എഴുതിയ രാജികത്തില്‍ പറയുന്നു.
ഉത്തര്‍ പ്രദേശിലെ ദിയോറിയ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കേശവിനെ മെയ് അവസാനമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി നിയമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം പഞ്ചാബ്, ഹരിയാന, ചണ്ഡിഗസ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവെയ്ക്കുന്നതായിയുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് കേശവും സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.